Newsperseconds.com

മുംബൈ സൈബര്‍ വിഭാഗമെന്ന് വിശ്വസിപ്പിച്ച് ഓണ്‍ലൈന്‍ തട്ടിപ്പ്; ഇരയായി ഗീവര്‍ഗീസ് മാര്‍ കൂറിലോസ്; 15 ലക്ഷത്തിലധികം രൂപ നഷ്ടമായെന്ന് പരാതി

Ghevarghes

ഓണ്‍ലൈന്‍ തട്ടിപ്പിനിരയായെന്ന് പരാതിയുമായി യാക്കോബായ സഭ നിരണം ഭദ്രാസനം മുന്‍ അധിപന്‍ ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. 15 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്നാണ് പരാതി. സംഭവത്തില്‍ പത്തനംതിട്ട കീഴ്വായ്പൂര്‍ പൊലീസ് സംഭവത്തില്‍ കേസെടുത്തു. സ്വന്തം അക്കൗണ്ടില്‍ നിന്നും സുഹൃത്തിന്റെ അക്കൗണ്ടില്‍ നിന്നുമായി 15,01,186 രൂപയാണ് പ്രതികള്‍ തട്ടിയെടുത്തതെന്നാണ് പരാതി.

മുംബൈ സൈബര്‍ വിഭാഗം, സിബിഐ എന്നീ ഏജന്‍സികളില്‍ നിന്നെന്ന് വിശ്വസിപ്പിച്ചായിരുന്നു പ്രതികള്‍ വിളിച്ചത്. ഗീവര്‍ഗീസ് കൂറിലോസിന്റെ പേരില്‍ മുംബൈയില്‍ ബാങ്ക് അക്കൗണ്ട് ഉണ്ടെന്നും അതുവഴി കള്ളപ്പണ ഇടപാട് നടന്നെന്നും വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. വീഡിയോ കോള്‍ ചെയ്ത തട്ടിപ്പുസംഘം ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വെര്‍ച്വല്‍ അറസ്റ്റില്‍ ആണെന്ന് അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

Share this Article

Leave a Comment