ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നാളെ രാജിക്കത്ത് നല്‍കും. ലെഫ്റ്റ്‌നന്റ് ഗവര്‍ണര്‍ വി കെ സക്‌സേനക്കാണ് രാജിക്കത്ത് നല്‍കുക. വൈകിട്ട് നാലരക്കാണ് ലെഫ്റ്റ്‌നന്റ് ഗവര്‍ണറെ കാണുക. നാളെ രാവിലെ 11 മണിക്ക് കെജ്രിവാളിന്റെ വസതിയില്‍ ആം ആദ്മി പാര്‍ട്ടി നിയമസഭാ കക്ഷി യോഗം ചേരും. അരവിന്ദ് കെജ്രിവാള്‍ നാളെ രാജി വയ്ക്കുന്നതോടെ ഡല്‍ഹിയുടെ പുതിയ മുഖ്യമന്ത്രി ആരെന്നതില്‍ ചര്‍ച്ച സജീവമായിരിക്കുകയാണ്.
പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചര്‍ച്ചകളില്‍ കരുതലോടെ നീങ്ങാനാണ് പാര്‍ട്ടി തീരുമാനം. മുഖ്യമന്ത്രിയെ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് പാര്‍ട്ടി നേതാവും മന്ത്രിയുമായ സൗരഭ് ഭരദ്വാജ് പറഞ്ഞു. ഒരാഴ്ചയ്ക്കകം മുഖ്യമന്ത്രിയെ തീരുമാനിക്കും. മന്ത്രിമാരായ അതിഷി, ,സൗരദ് ഭരദ്വാജ്, ഗോപാല്‍ റായി കൈലാഷ് ഗഹ്ലോട്ട് എന്നിവരുടെ പേരുകളാണ് പരിഗണനയില്‍. അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാളിന്റെ പേരും ചര്‍ച്ചകളിലുണ്ട്.