Newsperseconds.com

മണിക്കൂറുകളുടെ അധ്വാനം; കുട്ടികള്‍ തീര്‍ത്ത ഓണപൂക്കളം ചവിട്ടി നശിപ്പിച്ചു; ഫ്‌ളാറ്റിലുള്ളവര്‍ക്ക് നേരെ ഭീഷണിയുമായി യുവതി; കേസെടുത്ത് പോലീസ്

Untitled 1

ബംഗളൂരു: ഓണാഘോഷത്തിന്റെ ഭാഗമായി കുട്ടികള്‍ തീര്‍ത്ത പൂക്കളം അലങ്കോലമാക്കിയ സംഭവത്തില്‍ യുവതിക്കെതിരെ പോലീസ് കേസെടുത്തു. പത്തനംതിട്ട സ്വദേശിയായ സിമി നായര്‍ക്കെതിരെയാണ് കേസ്. തന്നിസാന്ദ്ര അപ്പാര്‍ട്‌മെന്റ് കോംപ്ലക്‌സിലെ മലയാളി കൂട്ടായ്മയുടെ പരാതിയില്‍ സമ്പിഗെഹള്ളി പൊലീസാണ് കേസെടുത്തത്.

പൂക്കളത്തില്‍ കയറിനിന്ന് അലങ്കോലപ്പെടുത്തുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ശനിയാഴ്ച മൊണാര്‍ക്ക് സെറിനിറ്റി അപ്പാര്‍ട്‌മെന്റില്‍ ഓണാഘോഷത്തിന്റെ ഭാഗമായാണ് കുട്ടികളുടെ നേതൃത്വത്തില്‍ പൂക്കളം ഒരുക്കിയത്. മണിക്കൂറുകള്‍ കൊണ്ട് പൂര്‍ത്തിയാക്കിയ പൂക്കളമാണ് യുവതി കയറി നിരങ്ങിയത്.

കോമണ്‍ ഏരിയയില്‍ പൂക്കളം ഇട്ടതു ചോദ്യം ചെയ്താണ് സിമി എത്തിയത്. പിന്നീട് പൂക്കളത്തില്‍ കയറി നിന്ന് നശിപ്പിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ചവരെ സിമി ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഇവര്‍ക്കെതിരെ വ്യാപകമായ വിമര്‍ശനമാണ് ഇപ്പോള്‍ ഉയരുന്നത്. പൂക്കളത്തില്‍ കയറി നിന്ന് മറ്റുള്ളവരെ വെല്ലുവിളിക്കുന്നതും വീഡിയോയില്‍ കാണാം.

Share this Article

Leave a Comment