നാഗ്പുര്‍: കേന്ദ്ര മന്ത്രിസഭയില്‍ സ്ഥിരമായി ഇടംപിടിക്കുന്ന രാംദാസ് അത്താവലയെ കുറിച്ച് തമാശ പറഞ്ഞ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ‘ഞങ്ങളുടെ സര്‍ക്കാര്‍ നാലാം തവണയും അധികാരത്തിലേറുമെന്ന് ഉറപ്പില്ലായിരിക്കാം, പക്ഷേ അത്താവലെ മന്ത്രിയാകുമെന്ന് ഉറപ്പാണ്’ ഗഡ്കരി പറഞ്ഞു. നാഗ്പുരില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് പരാമര്‍ശം. അത്താവലെ ഇരിക്കുന്ന സദസ്സില്‍ വെച്ചാണ് ട്രോള്‍ പോലെ ഗഡ്കരി സംസാരിച്ചത്. എന്നാല്‍ താന്‍ തമാശയ്ക്ക് പറഞ്ഞതാണെന്നും ഗഡ്കരി പിന്നീട് പറഞ്ഞു.
റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ നേതാവായ അത്താവലെ മൂന്ന് തവണ കേന്ദ്ര മന്ത്രിയായിട്ടുണ്ട്. ബിജെപി വീണ്ടും അധികാരത്തില്‍ വരികയാണെങ്കില്‍ താന്‍ മന്ത്രിസഭയിലുണ്ടാകുമെന്ന് ചടങ്ങില്‍ അദ്ദേഹം പറയുകയും ചെയ്തു. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹായുതി സഖ്യത്തില്‍ ചേര്‍ന്ന് തന്റെ പാര്‍ട്ടിയും മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ 12 സീറ്റുകള്‍ വരെ ആവശ്യപ്പെട്ടതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.