തിരുവനന്തപുരം: സംസ്ഥാനത്ത് ആംബുലന്‍സുകള്‍ക്ക് കൃത്യമായ നിരക്ക് നിശ്ചയിച്ചതായി ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാര്‍. ആംബുലന്‍സ് ഉടമകളുടെ സംഘടനയുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് മിനിമം നിരക്കും അധിക കിലോമീറ്ററിന് ഈടാക്കാവുന്ന നിരക്കും തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു. കൂടാതെ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ നേവി ബ്ലൂ ഷര്‍ട്ടും കറുത്ത പാന്റ്സും ധരിക്കണം.
10 കിലോമീറ്റര്‍ വരെയാണ് മിനിമം ചാര്‍ജ് ഈടാക്കുക. വെന്റിലേറ്റര്‍ സംവിധാനമുള്ള എസി ആംബുലന്‍സിന് ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് മൊത്തനിരക്കിന്റെ 20 ശതമാനം ഇളവ് നല്‍കാമെന്ന് ആംബുലന്‍സ് ഉടമകള്‍ ഉറപ്പുനല്‍കി. കാന്‍സര്‍ രോഗികള്‍ക്കും 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും ഓരോ കിലോമീറ്ററിനും രണ്ട് രൂപ ഇളവ് ലഭിക്കും. ഐസിയു സംവിധാനമുള്ള എസി ഡി-ലെവല്‍ ആംബുലന്‍സുകള്‍ക്ക് മിനിമം ചാര്‍ജ് 2500 രൂപയാണ്. 10 കി.മീ കഴിഞ്ഞാല്‍ കിലോമീറ്ററിന് 50 രൂപ വച്ച് ഈടാക്കും.