Newsperseconds.com

അമൃതകീര്‍ത്തി പുരസ്‌കാര നിറവില്‍ പ്രൊഫ. വി. മധുസൂദനന്‍ നായര്‍

Untitled 1

കരുനാഗപ്പള്ളി: മാതാ അമൃതാനന്ദമയി മഠത്തിന്റെ അമൃതകീര്‍ത്തി പുരസ്‌കാരത്തിന് അര്‍ഹനായി കവി പ്രൊഫ. വി. മധുസൂദനന്‍ നായര്‍. ആര്‍ട്ടിസ്റ്റ് നമ്പൂതിരി രൂപകല്‍പ്പന ചെയ്ത സരസ്വതി ശില്‍പവും 1,23,456 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.

വൈദിക, ദാര്‍ശനിക ആശയങ്ങളെ നൂതന ബിംബങ്ങളിലൂടെയും പ്രതീകങ്ങളിലൂടെയും ശൈലിയിലൂടെയും സൗന്ദര്യവത്താക്കുന്ന രചനാ പാടവത്തിനാണ് പുരസ്‌കാരമെന്ന് മാതാ അമൃതാനന്ദമയി മഠം ട്രസ്റ്റി സ്വാമി തുരീയാമൃതാനന്ദപുരി പറഞ്ഞു. മാതാ അമൃതാനന്ദമയിയുടെ 71-ാം പിറന്നാള്‍ ദിനമായ സെപ്തംബര്‍ 27ന് കരുനാഗപ്പള്ളി അമൃതപുരി ആശ്രമത്തിലെ ചടങ്ങില്‍ വി. മധുസൂദനന്‍ നായര്‍ക്ക് പുരസ്‌കാരം സമ്മാനിക്കും.

തിരുവനന്തപുരം സെന്റ് സേവ്യേഴ്സ് കോളജ് മലയാള വിഭാഗം അധ്യക്ഷനായിരുന്ന വി. മധുസൂദനന്‍ നായര്‍ക്ക് കേന്ദ്ര സാഹിത്യ അക്കാദമി, കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശക സമിതിയംഗം,ഭരണസമിതിയംഗം, കേന്ദ്ര നവോദയ വിദ്യാലയ ഭരണസമിതിയംഗം, കുമാരനാശാന്‍ ദേശീയ സാംസ്‌കാരിക ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Share this Article

Leave a Comment