Newsperseconds.com

70-ാമത് നെഹ്‌റു ട്രോഫി ജലോത്സവം; 19 ചുണ്ടന്‍ വള്ളങ്ങളടക്കം 74 വള്ളങ്ങള്‍ മത്സരത്തിന്

Untitled 1

ആലപ്പുഴ: സെപ്റ്റംബര്‍ 28-ന് പുന്നമടക്കായലില്‍ നടക്കുന്ന 70-ാമത് നെഹ്‌റു ട്രോഫി ജലോത്സവത്തിന് 19 ചുണ്ടന്‍ വള്ളങ്ങളടക്കം 74 വള്ളങ്ങള്‍ മാറ്റുരയ്ക്കും. ഹീറ്റിസില്‍ മികച്ച സമയം കുറിക്കുന്ന നാലു വള്ളങ്ങളാണ് ഫൈനലില്‍ മാറ്റുരയ്ക്കുക.

അതേ സമയം, നെഹ്‌റു ട്രോഫി ജലോത്സവത്തിന്റെ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ ടിക്കറ്റ് വില്‍പ്പന നല്ല രീതിയിലാണ് പുരോഗമിക്കുന്നത്. 100 – 25,000 രൂപ വരെയുള്ള ടിക്കറ്റുകളാണ് വില്‍ക്കുന്നത്. 2500 ന് മുകളില്‍ ടിക്കറ്റ് എടുത്തവര്‍ ബോട്ട് ജെട്ടിയിലാണ് എത്തേണ്ടത്. പ്രത്യേക ബോട്ടുകളില്‍ ഇവരെ വേദിയില്‍ എത്തിക്കും. മറ്റ് ടിക്കറ്റുകള്‍ എടുത്തവര്‍ പുന്നമട ഫിനിഷിംഗ് പോയിന്റ് എത്തിച്ചേരേണ്ടതാണ്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ടവര്‍ക്ക് എസ് ടി വി സ്‌കൂള്‍ ഗ്രൗണ്ടില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.

വള്ളങ്ങളുടെ ഹീറ്റ്സുകളും ട്രാക്കുകളും ചുവടെ

ചുണ്ടന്‍

ഹീറ്റ്‌സ് 1
ട്രാക്ക് 1- പായിപ്പാടന്‍ നമ്പര്‍ 2
ട്രാക്ക് 2- ആലപ്പാടന്‍
ട്രാക്ക് 3- ആയാപറമ്പ് പാണ്ടി
ട്രാക്ക് 4- ആനാരി

ഹീറ്റ്‌സ് 2
ട്രാക്ക് 1- ശ്രീവിനായകന്‍
ട്രാക്ക് 2- ചമ്പക്കുളം
ട്രാക്ക് 3- സെന്റ് ജോര്‍ജ്
ട്രാക്ക് 4- ജവഹര്‍ തായങ്കരി

ഹീറ്റ്‌സ് 3
ട്രാക്ക് 1- ചെറുതന ചുണ്ടന്‍
ട്രാക്ക് 2- തലവടി ചുണ്ടന്‍
ട്രാക്ക് 3- സെന്റ് പയസ് ടെന്‍ത്
ട്രാക്ക് 4- പായിപ്പാടന്‍

ഹീറ്റ്‌സ് 4
ട്രാക്ക് 1- നിരണം ചുണ്ടന്‍
ട്രാക്ക് 2- വീയപുരം
ട്രാക്ക് 3- നടുഭാഗം
ട്രാക്ക് 4- കരുവാറ്റ

ഹീറ്റ്‌സ് 5
ട്രാക്ക് 1- വലിയദിവാന്‍ജി
ട്രാക്ക് 2- –(വള്ളമില്ല)
ട്രാക്ക് 3- മേല്‍പ്പാടം
ട്രാക്ക് 4- കാരിച്ചാല്‍

ചുരുളന്‍

ഫൈനല്‍ മാത്രം
ട്രാക്ക് 1- — (വള്ളമില്ല)
ട്രാക്ക് 2- മൂഴി
ട്രാക്ക് 3- വേലങ്ങാടന്‍
ട്രാക്ക് 4- കോടിമത

ഇരുട്ടുകുത്തി എ ഗ്രേഡ്(ഫൈനല്‍ മാത്രം)

ട്രാക്ക് 1- മൂന്ന് തൈക്കല്‍
ട്രാക്ക് 2- മാമ്മൂടന്‍
ട്രാക്ക് 3- തുരുത്തിത്തറ
ട്രാക്ക് 4- പി.ജി. കണ്ണന്‍

ഇരുട്ടുകുത്തി ബി ഗ്രേഡ്

ഹീറ്റ്‌സ് 1
ട്രാക്ക് 1- പുത്തന്‍ പറമ്പില്‍
ട്രാക്ക് 2- ഡാനിയേല്‍ ദ ഗ്രേറ്റ്
ട്രാക്ക് 3- പൊഞ്ഞനത്തമ്മ
ട്രാക്ക് 4- സെന്റ് സെബാസ്റ്റ്യന്‍ നം.01

ഹീറ്റ്‌സ് 2
ട്രാക്ക് 1- വെണ്ണയ്ക്കലമ്മ
ട്രാക്ക് 2- വലിയ പണ്ഡിതന്‍
ട്രാക്ക് 3- ജലറാണി
ട്രാക്ക് 4- തുരുത്തിപ്പറമ്പ്

ഹീറ്റ്‌സ് 3
ട്രാക്ക് 1- ശ്രീ മുത്തപ്പന്‍
ട്രാക്ക് 2- സെന്റ് ജോസഫ്
ട്രാക്ക് 3- ഗോതുരുത്ത് പുത്രന്‍
ട്രാക്ക് 4- ഹനുമാന്‍ നം.1

ഹീറ്റ്‌സ് 4
ട്രാക്ക് 1- കുറുപ്പ് പറമ്പന്‍
ട്രാക്ക് 2- ശരവണന്‍
ട്രാക്ക് 3- ഡാനിയേല്‍
ട്രാക്ക് 4- ശ്രീ ഗുരുവായൂരപ്പന്‍

ഇരുട്ടുകുത്തി സി ഗ്രേഡ്

ഹീറ്റ്‌സ് 1
ട്രാക്ക് 1- ഹനുമാന്‍ നം.2
ട്രാക്ക് 2- ശ്രീമുരുകന്‍
ട്രാക്ക് 3- സെന്റ് ജോസഫ് നം.2
ട്രാക്ക് 4- ഗോതുരുത്ത്

ഹീറ്റ്‌സ് 2
ട്രാക്ക് 1- ജിബി തട്ടകന്‍
ട്രാക്ക് 2- കാശിനാഥന്‍
ട്രാക്ക് 3- മയില്‍പ്പീലി
ട്രാക്ക് 4- ചെറിയ പണ്ഡിതന്‍

ഹീറ്റ്‌സ് 3
ട്രാക്ക് 1- വടക്കുംപുറം
ട്രാക്ക് 2- — (വള്ളമില്ല)
ട്രാക്ക് 3- ഇളമുറത്തമ്പുരാന്‍ പമ്പാവാസന്‍
ട്രാക്ക് 4- മയില്‍വാഹനന്‍

ഹീറ്റ്‌സ് 4
ട്രാക്ക് 1- — (വള്ളമില്ല)
ട്രാക്ക് 2- സെന്റ് സെബാസ്റ്റ്യന്‍ നം.2
ട്രാക്ക് 3- മടപ്ലാത്തുരുത്ത്
ട്രാക്ക് 4- ശ്രീഭദ്ര

തെക്കനോടി കെട്ട്

ഫൈനല്‍ മാത്രം
ട്രാക്ക് 1- കാട്ടില്‍ തെക്ക്
ട്രാക്ക് 2- ചെല്ലിക്കാടന്‍
ട്രാക്ക് 3- പടിഞ്ഞാറേ പറമ്പന്‍
ട്രാക്ക് 4- കമ്പനി

 

Share this Article

Leave a Comment