Newsperseconds.com

‘ചടങ്ങിലേക്ക് പി പി ദിവ്യയെ ക്ഷണിച്ചത് താനല്ല, നവീന്റെ കുടുംബത്തിന് അയച്ച കത്ത് കുറ്റസമ്മതല്ല’; പ്രതികരിച്ച് കളക്ടര്‍ അരുണ്‍ കെ വിജയന്‍

Untitled 1

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ യാത്രയപ്പ് ചടങ്ങിലേക്ക് പി പി ദിവ്യയെ ക്ഷണിച്ചത് താനല്ലെന്ന് പ്രതികരിച്ച് കളക്ടര്‍ അരുണ്‍ കെ വിജയന്‍. പരിപാടിയുടെ സംഘാടകന്‍ താനല്ലെന്നും ആരാണ് പിപി ദിവ്യയെ ക്ഷണിച്ചതെന്ന് അറിയില്ലെന്നുമായിരുന്നു കളക്ടറുടെ മറുപടി. അതേ സമയം, മരണം നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പം താന്‍ ഉണ്ടാവുമെന്നും കളക്ടര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

സംസ്‌കാര ചടങ്ങ് നടക്കുമ്പോള്‍ പത്തനംതിട്ടയില്‍ പോയിരുന്നു. അന്വേഷണം നടക്കുന്നതിനാല്‍ കേസുമായി ബന്ധപ്പെട്ട് പ്രതികരിക്കുന്നതില്‍ പരിമിധിയുണ്ട്. പരിപാടി നടത്തിയത് സ്റ്റാഫ് കൗണ്‍സിലാണ്. അവരോട് ചോദിച്ചാല്‍ വ്യക്തമായ ഉത്തരം ലഭിക്കുമെന്നും കളക്ടര്‍ വിശദീകരിച്ചു. കൂടാതെ, നവീന്റെ കുടുംബത്തിന് അയച്ച കത്ത് കുറ്റസമ്മതമല്ലെന്നും കളക്ടര്‍ പ്രതികരിച്ചു. നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ കളക്ടര്‍ക്കെതിരെയും ആരോപണം ശക്തമാവുന്നതിനിടെയാണ് പ്രതികരണം.

Share this Article

Leave a Comment