Newsperseconds.com

നിരവധി പേര്‍ക്ക് ജോലി വാഗ്ദാനം ചെയ്തു; കോടികള്‍ തട്ടിയെടുത്ത ഡിവൈഎഫ്ഐ മുന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി അംഗം സച്ചിത റൈ കസ്റ്റഡിയില്‍

Untitled 1

കാസര്‍കോട്: നിരവധി പേര്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെടുത്ത കേസില്‍ ഡിവൈഎഫ്ഐ മുന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി അംഗം സച്ചിത റൈയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാനഗര്‍ പൊലീസാണ് സച്ചിതയെ കസ്റ്റഡിയിലെടുത്തത്. മൂന്ന് കോടിയോളം രൂപയെങ്കിലും വിവിധ സ്‌കൂളുകളില്‍ നിന്ന് ജോലി വാഗ്ദാനം ചെയ്ത് സച്ചിത തട്ടിയെടുത്തിട്ടുണ്ടാകുമെന്നാണ് പരാതിക്കാരുടെ ആരോപണം.

നിലവില്‍ വിവിധ സ്റ്റേഷനുകളിലായി 11 കേസുകള്‍ സച്ചിതക്കെതിരെയുണ്ട്. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ അസിസ്റ്റന്റ് മാനേജര്‍, കര്‍ണാടക എക്സൈസില്‍ ക്ലര്‍ക്ക്, എസ്ബിഐ ബാങ്കില്‍ ഉദ്യോഗം, കേന്ദ്രീയ വിദ്യാലയത്തില്‍ ജോലി എന്നിങ്ങനെ വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്.

മഞ്ചേശ്വരം ബാഡൂരിലെ സ്‌കൂള്‍ അദ്ധ്യാപികയായ സച്ചിത റൈ. ഡിവൈഎഫ്ഐ നേതാവെന്ന നിലയിലാണ് വിശ്വാസ്യത നല്‍കുന്നത്. ഒരു ലക്ഷം മുതല്‍ 15 ലക്ഷം രൂപ വരെയാണ് വിവിധയാളുകളില്‍ നിന്ന് വാങ്ങിയെടുത്തെന്നാണ് പരാതിക്കാര്‍ പറയുന്നത്. ഡിവൈഎഫ്ഐ നേതാവെന്ന് പറഞ്ഞാണ് എല്ലാ ഇടപാടുകളും സച്ചിത നടത്തിയത്.

Share this Article

Leave a Comment