മട്ടന്നൂര്‍: മട്ടന്നൂരില്‍ സിനിമ കാണുന്നതിനിടെ തിയറ്ററിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് നാലുപേര്‍ക്ക് പരിക്കേറ്റു. മേല്‍ക്കൂരയ്ക്ക് മുകളില്‍ സ്ഥാപിച്ച വാട്ടര്‍ടാങ്ക് തകര്‍ന്നാണ് അപകടം. ലക്കിഭാസ്കര് സിനിമാ പ്രദര്‍ശനം നടക്കുന്നതിനിടെയാണ് സംഭവം. വാട്ടര്‍ടാങ്ക് പൊട്ടിവീണ് ഹാളിന്റെ പിന്‍ഭാഗമാണ് തകര്‍ന്നത്. ദേഹത്ത് സ്ലാബ് വീണാണ് പിന്‍ഭാഗത്തെ സീറ്റിലിരുന്ന് സിനിമ കാണുകയായിരുന്ന വിജിലിന് തലയ്ക്ക് ഉള്‍പ്പെടെ സാരമായി പരിക്കേറ്റത്. വലിയ സ്ലാബും കെട്ടിടാവശിഷ്ടങ്ങളും വെള്ളവും സിനിമ കണ്ടിരിക്കുന്നവരുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.
മട്ടന്നൂര്‍ കോടതിക്ക് സമീപത്തെ സഹീനാ സിനിമാസിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നുവീണത്. വൈകിട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ നായാട്ടുപാറ കുന്നോത്ത് സ്വദേശികളായ കെ സി വിജില്‍ (30), സുനിത്ത് നാരായണന് (36), കൂത്തുപറമ്പ് സ്വദേശികളായ ശരത്ത് (29), സുബിഷ (25) എന്നിവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.