Newsperseconds.com

മുഖം മറച്ച് അര്‍ദ്ധനഗ്നരായി കുറുവാസംഘം; ആലപ്പുഴയില്‍ ഉറങ്ങിക്കിടന്ന അമ്മയുടെയും കുഞ്ഞിന്റെയും മാല മോഷ്ടിച്ചു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Untitled 1

ആലപ്പുഴ: ആലപ്പുഴയില്‍ ജനങ്ങളെ പരിഭ്രാന്തിയിലാക്കി വീണ്ടും കുറുവാസംഘം. പുന്നപ്രയില്‍ ഉള്‍പ്രദേശത്തുള്ള വീട്ടില്‍ നിന്ന് ഉറങ്ങിക്കിടന്ന അമ്മയുടെയും കുഞ്ഞിന്റെയും മാലയാണ് സംഘം മോഷ്ടിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു മോഷണം. അമ്മയുടെ ഒന്നരപ്പവന്‍ മാലയും കുഞ്ഞിന്റെ അരപ്പവനോളം വരുന്ന മാലയുമാണ് മോഷ്ടിച്ചത്. മുഖം മറച്ച് അര്‍ദ്ധനഗ്നനായ ഒരാളെ കണ്ടുവെന്ന് സ്ത്രീ പോലീസിന് മൊഴി നല്‍കി. വിഷയത്തില്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. രണ്ടാഴ്ച്ചക്കിടെ നാല് വീടുകളിലാണ് കുറുവാ സംഘം മോഷണം നടത്തിയത്. ആക്രമിക്കാന്‍ പോലും മടിയില്ലാത്ത മോഷ്ടാക്കള്‍ക്കായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയെങ്കിലും മോഷണ പരമ്പര തുടരുകയാണ്.

ആലപ്പുഴയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ കുറുവാസംഘം മോഷണത്തിന് എത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു. മണ്ണഞ്ചേരി ചേര്‍ത്തല, കരീലകുളങ്ങര ഭാഗങ്ങളിലും കുറവാ സംഘം എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ പശ്ചാത്തലത്തിലാണ് കുറുവാസംഘമാണ് മോഷണം നടത്തുന്നതെന്ന് സ്ഥിരീകരിച്ചത്. കോമളപുരത്ത് കഴിഞ്ഞ ദിവസം രാത്രി രണ്ട് വീടുകളില്‍ കുറുവ സംഘം കവര്‍ച്ച നടത്തി. ഒക്ടോബര്‍ 30ന് നേതാജിയില്‍ ജംഗ്ഷനിലും കുറുവാ സംഘത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. കുറുവാ സംഘം മോഷണം വ്യാപകമാക്കിയതോടെ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്. മുഖം മറച്ച് അര്‍ധ നഗ്നരായി ആയുധമേന്തിയാണ് ഇവര്‍ മോഷണം നടത്താറ്. പോലീസും ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ധരുമെല്ലാം സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും സൂചനകളൊന്നും ലഭിച്ചിട്ടില്ല.

Share this Article

Leave a Comment