Newsperseconds.com

കോവിഡ്-19 പാന്‍ഡെമിക് സമയത്തെ സംഭാവന; ഡൊമിനിക്കയുടെ പരമോന്നത പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്

Untitled 1

കോമണ്‍വെല്‍ത്ത് ഓഫ് ഡൊമിനിക്കയുടെ പരമോന്നത ദേശീയ ബഹുമതിയായ ഡൊമിനിക്ക അവാര്‍ഡ് ഓഫ് ഓണര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. കോവിഡ്-19 പാന്‍ഡെമിക് സമയത്ത് ഡൊമിനിക്കയ്ക്ക് മോദി നല്‍കിയ സംഭാവനകള്‍ക്കും ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള അദ്ദേഹത്തിന്റെ സമര്‍പ്പണത്തിനുള്ള അംഗീകാരമാണ് അവാര്‍ഡ്.

നവംബര്‍ 19 മുതല്‍ 21 വരെ ഗയാനയിലെ ജോര്‍ജ്ജ്ടൗണില്‍ നടക്കാനിരിക്കുന്ന ഇന്ത്യ-കാരികോം ഉച്ചകോടിയില്‍ കോമണ്‍വെല്‍ത്ത് പ്രസിഡന്റ് ഡൊമിനിക്ക സില്‍വാനി ബര്‍ട്ടണ്‍ അവാര്‍ഡ് നല്‍കുമെന്ന് ഡൊമിനിക്കന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു.

2021ല്‍ 70,000 ആസ്ട്രസെനെക്ക വാക്‌സിന്‍ ഡോസുകളാണ് ഡൊമിനിക്കയ്ക്ക് ഇന്ത്യ വിതരണം ചെയ്തത്. ഇതിലൂടെ പകര്‍ച്ചാവ്യാധി സമയത്ത് നരേന്ദ്ര മോദി നല്‍കിയ പിന്തുണയെ ചൂണ്ടിക്കാട്ടുന്നു. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, വിവരസാങ്കേതികവിദ്യ എന്നീ മേഖലയില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഡൊമിനിക്കയ്ക്കുള്ള ഇന്ത്യയുടെ പിന്തുണയേയും ആഗോള തലത്തില്‍ കാലാവസ്ഥാ പ്രതിരോധം കെട്ടിപ്പടുക്കുന്നതിനുള്ള സംരംഭങ്ങളും സുസ്ഥിര വികസനവും പ്രോത്സാഹിപ്പിക്കുന്നതിലുള്ള അദ്ദേഹത്തിന്റെ പങ്കിനെ കുറിച്ചും പ്രസ്താവനയില്‍ വ്യക്തമാക്കുന്നുണ്ട്.

Share this Article

Leave a Comment