Newsperseconds.com

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഒരു പവന്‍ സ്വര്‍ണത്തിന് 44,440 രൂപയിലെത്തി

Untitled Design (5)

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 360 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 44,440 രൂപയിലെത്തി. ഇന്ന് ഒരു ഗ്രാമിന് 45 രൂപ കുറഞ്ഞ് 5,555 രൂപയിലേക്കെത്തി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് സ്വര്‍ണത്തിന്.

തുടര്‍ച്ചയായുള്ള വില ഇടിവിന് ശേഷം ഇന്നലെ സ്വര്‍ണത്തിന് 240 രൂപ കൂടിയിരുന്നു. ഇതോടെ 620 രൂപയാണ് ഒരാഴ്ച കൊണ്ട് കുറഞ്ഞത്. ഇന്നലെ 44,800 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്.

Share this Article

Leave a Comment