സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 360 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന് 44,440 രൂപയിലെത്തി. ഇന്ന് ഒരു ഗ്രാമിന് 45 രൂപ കുറഞ്ഞ് 5,555 രൂപയിലേക്കെത്തി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് സ്വര്‍ണത്തിന്.
തുടര്‍ച്ചയായുള്ള വില ഇടിവിന് ശേഷം ഇന്നലെ സ്വര്‍ണത്തിന് 240 രൂപ കൂടിയിരുന്നു. ഇതോടെ 620 രൂപയാണ് ഒരാഴ്ച കൊണ്ട് കുറഞ്ഞത്. ഇന്നലെ 44,800 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്.