Newsperseconds.com

ഇത്തവണത്തെ നെല്ലുവില നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തില്‍; മന്ത്രി ജി ആര്‍ അനില്‍

Untitled 1

ആലപ്പുഴ: ഇത്തവണത്തെ സീസണിലെ നെല്ല് സംഭരണം പുരോഗമിക്കുകയാണെന്നും ഇതുവരെ സംഭവിച്ച നെല്ലിന്റെ വില ഈയാഴ്ച തന്നെ നല്‍കി തുടങ്ങാനാവുമെന്നും ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍. ഇത്തവണത്തെ നെല്ലുവില നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണ്. ധനവകുപ്പില്‍ നിന്ന് വില നിശ്ചയിച്ചുകൊണ്ടുള്ള ഉത്തരവ് ഇറങ്ങിയിട്ടുണ്ട്. ഇത്തവണ ഇതുവരെ 5138 കര്‍ഷകരില്‍ നിന്ന് 16,268 മെട്രിക് ടണ്‍ നെല്ലാണ് സംഭവിച്ചത്. ഇത് 46 കോടി രൂപയുടെ നെല്ലാണ്.

സര്‍ക്കാര്‍ 175 കോടി രൂപ അനുവദിച്ചു കഴിഞ്ഞു. വെള്ളിയാഴ്ചയോ ശനിയാഴ്ചയോ തുക കര്‍ഷകര്‍ക്ക് നല്‍കി തുടങ്ങുമെന്ന് മന്ത്രി പറഞ്ഞു. ഭക്ഷ്യ മന്ത്രി ഓണ്‍ലൈനായി പങ്കെടുത്ത യോഗത്തില്‍ കൃഷി മന്ത്രി പി പ്രസാദും ഓണ്‍ലൈനായി പങ്കെടുത്തു. തോമസ് കെ തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ്, വിവിധ കര്‍ഷക സംഘടന പ്രതിനിധികള്‍, സമരസമിതിയുടെ പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. 2023 – 24 വര്‍ഷത്തെ മുഴുവന്‍ നെല്ലിന്റെയും പണം സര്‍ക്കാര്‍ നല്‍കി കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി യോഗത്തില്‍ പറഞ്ഞു.

Share this Article

Leave a Comment