Newsperseconds.com

കളമശ്ശേരി സ്‌ഫോടനം; മരണം അഞ്ചായി; ലിബ്‌നയുടെ അമ്മയും മരണത്തിന് കീഴടങ്ങി

Untitled 1

കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തില്‍ ഒരു മരണം കൂടി. നേരത്തെ സ്‌ഫോടനത്തില്‍ മരിച്ച 12 വയസുകാരി ലിബ്‌നയുടെ അമ്മ മലയാറ്റൂര്‍ സ്വദേശിനി സാലി പ്രദീപന്‍ (45) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്നു സാലി. ഇതോടെ കളമശ്ശേരി സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി.

സാലിയുടെ മകന്‍ പ്രവീണ്‍ അതീവ ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അമ്മയും സഹോദരിയും മരണത്തിന് കീഴടങ്ങിയതറിയാതെയാണ് പ്രവീണ്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നത്. സാലിയുടെ മൂത്ത മകന്‍ രാഹുലും ആശുപത്രിയില്‍ ചികിത്സയിലാണ്. അമ്മയ്ക്ക് ഒരു നോക്ക് കാണാന്‍ വേണ്ടി ലിബ്‌നയെ ദിവസങ്ങളോളം മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയായിരുന്നു. ലിബ്‌നയുടെ സംസ്‌കാര ചടങ്ങുകള്‍ ഇക്കഴിഞ്ഞ നാലിനാണ് നടന്നത്.

Share this Article

Leave a Comment