Newsperseconds.com

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിടിച്ച് കോളേജ് വിദ്യാർത്ഥിനി മരിച്ചു

Untitled Design (26)

തിരുവനന്തപുരത്ത് കാട്ടാക്കട കെഎസ്ആർടിസി ബസിടിച്ച് കോളേജ് വിദ്യാർത്ഥിനി മരിച്ചു. കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ വിദ്യാർഥിനി അഭന്യ (18) ആണ് മരിച്ചത്. കാട്ടാക്കട കെഎസ്ആർടിസി സ്റ്റാന്റിൽ വെച്ചായിരുന്നു സംഭവം. തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിനിയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കെഎസ്ആർടിസി ജീവനക്കാരെ ബസ് സ്റ്റാന്റിലുണ്ടായിരുന്ന രോഷാകുലരായ യാത്രക്കാർ കൈയ്യേറ്റം ചെയ്തു. പൊലീസെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. മരിച്ച കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Share this Article

Leave a Comment