Newsperseconds.com

രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍; ഓദ്യോഗിക പ്രഖ്യാപനം നാളെ

Rajeeev

തിരുവനന്തപുരം: കേരളത്തിലെ ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ പ്രഖ്യാപിച്ചു. സംസ്ഥാന കോര്‍ കമ്മറ്റിയിലാണ് തീരുമാനം.

കേരളത്തില്‍ ബിജെപിയുടെ നേതൃത്വത്തില്‍ വലിയ മാറ്റം കൊണ്ടുവരാനാണ് ദേശീയ നേതൃത്വത്തിന്റെ നീക്കം. പാര്‍ട്ടിയിലെ ഗ്രൂപ്പിസം ഒഴിവാക്കുന്നതിനും സംഘടനാ ശക്തി വര്‍ദ്ധിപ്പിക്കുന്നതിനുമായി മുന്‍ കേന്ദ്രമന്ത്രിയെയാണു പരീക്ഷിക്കുന്നത്. ആര്‍ എസ് എസും രാജീവിനെ പിന്തുണയ്ക്കുന്നുവെന്നത് ഏറെ പ്രധാന്യമാകുന്നു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ ശക്തമായ മത്സരത്തിന് ശേഷം, രാജീവ് ചന്ദ്രശേഖര്‍ കേരള രാഷ്ട്രീയത്തിലേയ്ക്ക് കൂടുതല്‍ ശ്രദ്ധപതിപ്പിക്കുന്നതിന്റെ സൂചനകളുണ്ടായിരുന്നു. അദ്ദേഹം തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കുകയും ചെയ്തിരുന്നു.

പ്രകാശ് ജാവദേക്കറാണ് കോര്‍ കമ്മറ്റിയില്‍ രാജീവിന്റെ പേര് പ്രഖ്യാപിച്ചത്. പുതിയ നേതൃത്വത്തിലൂടെ കേരളത്തില്‍ ബിജെപി വലിയ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നാണ് പാര്‍ട്ടിയുടെയും ആര്‍ എസ് എസിന്റെയും പ്രതീക്ഷ.

Share this Article

Leave a Comment