Newsperseconds.com

കാനഡയിൽ ഖലിസ്ഥാനികള്‍ തമ്മിൽ പോരാട്ടം; ഒരാഴ്ചയ്ക്കിടെ മരിച്ചത് ഇന്ത്യന്‍ വംശജരായ മൂന്ന് പേർ

Untitled Design (31)

കാനഡയില്‍ ഖലിസ്ഥാനികള്‍ തമ്മിലുള്ള പോരാട്ടത്തില്‍ ഒരാഴ്ചയ്ക്കിടെ മരിച്ചത് ഇന്ത്യന്‍ വംശജരായ മൂന്ന് പേർ. എഡ്‌മോണ്ടനിലും ടൊറന്റോയിലുമായാണ് കൊലപാതകങ്ങള്‍ നടന്നത്. കാനഡയിലെ സിഖ്/ പഞ്ചാബി വംശജര്‍ക്കിടയിലാണ് സംഘട്ടനം നടക്കുന്നത്. കാനഡിയലെ ബ്രദേഴ്‌സ് കീപ്പേഴ്‌സ് എന്ന സംഘത്തിന്റെ ഭാഗമായ 41കാരന്‍ ഹര്‍പ്രീത് സിംഗ് ഉപ്പല്‍ കൊല്ലപ്പെട്ടതിന്റെ വിഡിയോ എഡ്മന്റണ്‍ പൊലീസ് സര്‍വീസ് പുറത്തുവിട്ടു.

നംവബര്‍9നാണ് ഹര്‍പ്രീത് സിംഗ് ഉപ്പലും 11 കാരനായ മകനും വെടിയേറ്റ് കൊല്ലപ്പെട്ടത്. കാറില്‍ വച്ചു നടന്ന കൊലപാതകത്തിൽ ഉപ്പല്‍ കൊല്ലപ്പെട്ടു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മകന്റെ മരണം. 2021ലും ഉപ്പലിനും കുടുംബത്തിനും നേരെ കൊലപാതക ശ്രമം നടന്നിരുന്നു.

യുണൈറ്റഡ് നേഷന്‍സ് എന്നുപേരുള്ള സംഘത്തിലെ അംഗമെന്ന് കനേഡിയന്‍ മാധ്യമങ്ങള്‍ വിശേഷിപ്പിച്ച ഇന്ത്യന്‍ വംശജന്‍ പരംവീര്‍ ചാഹില്‍ കഴിഞ്ഞയാഴ്ചയാണ് കൊല്ലപ്പെട്ടത്. വാന്‍കൂവറിലെ പാര്‍ക്കിങ് ഗ്യാരേജില്‍ വച്ച് 27കാരനായ പരംവീര്‍ വെടിയേറ്റ് മരിക്കുകയായിരുന്നു.

Share this Article

Leave a Comment