Newsperseconds.com

അമ്പതാം ഏകദിന സെഞ്ച്വറി എന്ന റെക്കോഡ് സ്വന്തമാക്കി വിരാട് കോഹ്ലി

Capture

ഐസിസി ലോകകപ്പ് 2023 ലെ ആദ്യ സെമി ഫൈനലില്‍ കോഹ്ലി തന്റെ അമ്പതാം ഏകദിന സെഞ്ച്വറി എന്ന റെക്കോഡ് സ്വന്തമാക്കി. സച്ചിന്റെ 49 ഏകദിന സെഞ്ച്വറി എന്ന റെക്കോര്‍ഡ് ആണ് കോഹ്ലി കടത്തിവെട്ടിയത്. ന്യൂസിലാന്‍ഡിനെതിരായ സെമിഫൈനല്‍ മത്സരത്തിലാണ് ചരിത്രനേട്ടം സ്വന്തമാക്കിയത്.

ഇതിനു മുമ്പ് ബംഗ്ലാദേശിനും ദക്ഷിണാഫ്രിക്കയ്ക്കും എതിരെ കോഹ്ലി സെഞ്ച്വറി നേടിയിരുന്നു. 106 പന്തില്‍ നിന്നായിരുന്നു കോഹ്ലി സെഞ്ച്വറി നേടിയത്. നിലവിലെ ടൂര്‍ണമെന്റില്‍ വിരാട് കോഹ്ലി തന്റെ മൂന്നാം സെഞ്ച്വറി നേടിയപ്പോള്‍ ഗാലറിയിലുള്ള അനുഷ്‌കയുടെ സന്തോഷപ്രകടനങ്ങള്‍ അതോടൊപ്പം വൈറലാവുകയാണ്. വിരാടിന്റെ ഏറ്റവും വലിയ ചിയര്‍ ലീഡര്‍ താനാണെന്ന് ഭാര്യ അനുഷ്‌ക ശര്‍മ്മ ഒരിക്കല്‍ കൂടി തെളിയിച്ചു. ഏകദിന ക്രിക്കറ്റില്‍ ഏറ്റവുമധികം സെഞ്ച്വറികള്‍ നേടുന്ന താരം എന്ന റെക്കോര്‍ഡാണ് കോഹ്ലി സ്വന്തമാക്കിയത്.

 

Share this Article

Leave a Comment