സ്മാര്‍ട്ട് മീറ്റര്‍ ടോട്ടക്സ് മാതൃകയുടെ ബദൽ സമർപ്പിക്കാൻ കേരളത്തിനോട് കേന്ദ്രം. കേന്ദ്ര ഊർജ മന്ത്രി ആർ.കെ സിംഗ് സംസ്ഥാന വെെദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിക്ക് ഇതു സംബന്ധിച്ച് കത്തയച്ചു. ടോട്ടക്സ് മാതൃക ഉപേക്ഷിച്ച് സ്വന്തമായി സ്മാർട്ട് മീറ്റർ സ്ഥാപിക്കാൻ കേരളം തീരുമാനിച്ചിരുന്നു. ഇതേ തുടർന്നാണ് ബദൽ മാതൃക തയാറാക്കാൻ കേന്ദ്രം കേരളത്തോട് ആവശ്യപ്പെട്ടത്. പകരം പരീക്ഷണാടിസ്ഥാനത്തിൽ Sma പ്രീപെയ്ഡ് മീറ്ററിംഗ് നടപ്പാക്കാമെന്ന നിർദേശം സംസ്ഥാനം മുന്നോട്ട് വയ്ക്കുകയായിരുന്നു.
സ്മാർട്ട് മീറ്റർ പദ്ധതി ടോട്ടക്സ് മാതൃകയിൽ നടപ്പാക്കാൻ കേന്ദ്ര നിർദേശം നൽകിയിരുന്നു. എന്നാൽ കേരളം ഇതിനെ എതിർത്തു. ടോട്ടക്സ് മാതൃകയിൽ പദ്ധതി നടപ്പാക്കിയാൽ ജനങ്ങൾ വൈദ്യുതി നിരക്കിൽ പ്രതിമാസം 200 രൂപയിലധികം നൽകേണ്ടിവരുമെന്നായിരുന്നു കെഎസ്ഇബിയുടെ വാദം. മാത്രമല്ല, ഏഴ് വർഷത്തിലധികം ഈ അധിക തുക നൽകണം. ടോട്ടക്സ് മാതൃകയിൽ പദ്ധതി നടപ്പാക്കിയാൽ ജനങ്ങൾക്ക് ബുദ്ധിമുട്ട് നേരിടേണ്ടിവരുമെന്നാണ് സർക്കാരും കേന്ദ്രത്തെ അറിയിച്ചിരുന്നു.