Newsperseconds.com

എഡിജിപി ശ്രീജിത്തിന്റെ വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

Untitled Design (44)

ട്രാൻസ്പോർട്ട് കമ്മീഷണർ എഡിജിപി ശ്രീജിത്തിന്റെ വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. പറന്തൽ പറപ്പെട്ടി മുല്ലശ്ശേരിൽ പത്മകുമാർ (48) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു മരിച്ചത്.

നവംബർ 16ന് രാത്രി 8 മണിക്ക് പറന്തൽ വെച്ച് പത്മകുമാർ റോഡ് മുറിച്ച് കടക്കുന്നതിനിടക്കാണ് അപകടം ഉണ്ടായത്. പരിക്കേറ്റ പത്മകുമാർ ആദ്യം അടൂർ ഗവ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും ചികിത്സ തേടിയിരുന്നു. കോട്ടയത്ത് ചികിത്സയിലിരിക്കെയാണ് മരിച്ചത്.

Share this Article

Leave a Comment