വ്യാഴാഴ്ച വിശാഖപട്ടണത്ത് ആരംഭിക്കുന്ന ഓസ്ട്രേലിയയ്ക്കെതിരെയുള്ള ട്വന്റി-20 പരമ്പരയിലേക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റനായി തെരഞ്ഞെടുത്തു. യുവതാരം റുതുരാജ് ഗെയ്ക്‌വാദ് ആണ് വൈസ് ക്യാപ്റ്റന്‍. സഞ്ജു സാംസണ്‍ ടീമില്‍ ഇല്ല. പരമ്പരയിൽ അഞ്ച് മത്സരങ്ങളാണ് ഉള്ളത്.
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ് (വൈസ്.ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, യശ്വസി ജയ്‌സ്വാള്‍, തിലക് വര്‍മ, റിങ്കു സിങ്, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, ശിവറാം ദുബെ, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ആവേശ് ഖാന്‍, മുകേഷ് കുമാര്‍ എന്നിവരാണ് ടീമിലെ മറ്റു താരങ്ങൾ. അവസാന രണ്ടു മത്സരത്തിലേക്ക് വൈസ് ക്യാപ്റ്റനായി ശ്രേയസ് അയ്യര്‍ തിരിച്ചെത്തുമെന്നും ബിസിസിഐ.
ഇഷാന്‍ കിഷന് പുറമെ ജിതേഷ് ശര്‍മയെ ആണ് രണ്ടാം വിക്കറ്റ് കീപ്പറായി പരിഗണിച്ചത്. പേസര്‍മാരായി അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍ എന്നിവരാണ് പ്രസിദ്ധ് കൃഷ്ണക്ക് പുറമെ ടീമിലുള്ളത്. 23ന് വിശാഖപട്ടണത്താണ് ആദ്യ മത്സരം. തുടർന്ന് 26ന് തിരുവനന്തപുരത്തും, 28ന് ഗുവാഹത്തിയിലും ഡിസംബര്‍ ഒന്നിന് റായ്പൂരിലും, മൂന്നിന് ബെംഗലൂരുവിലുമാണ് മറ്റ് മത്സരങ്ങള്‍ നടക്കുക.