Newsperseconds.com

പിഴ അടച്ചതിന് പിന്നാലെ റോബിന്‍ ബസ് ഇറങ്ങി; ഇന്ന് അഞ്ച് മണി മുതല്‍ സാധാരണ പോലെ സര്‍വീസ് നടത്തും

Capture

പാലക്കാട്: തമിഴ്‌നാട് എംവിഡി പിടിച്ചെടുത്ത റോബിന്‍ ബസ് 10,000 രൂപ പിഴ അടച്ചതിന് പിന്നാലെ വിട്ടുനല്‍കി. പെര്‍മിറ്റ് ലംഘനത്തിനാണ് പിഴ ചുമത്തിയിരുന്നത്. കോയമ്പത്തൂര്‍ സെന്‍ട്രല്‍ ആര്‍ടിഒയുടെതാണ് നടപടി. പിഴ അടച്ചതിന് പിന്നാലെ ബസ് ഉടമയായ ഗിരീഷിന് ബസ് വിട്ടുനല്‍കുകയായിരുന്നു.

ഇന്നു വൈകീട്ട് 5 മണി മുതല്‍ കോയമ്പത്തൂരില്‍ നിന്ന് പത്തനംതിട്ടയിലേക്ക് സാധാരണ പോലെ സര്‍വീസ് നടത്തുമെന്ന് ഗിരീഷ് അറിയിച്ചു. രണ്ടാം ദിവസം സര്‍വീസിന് ഇറങ്ങിയ റോബിന്‍ ബസിനെ കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തത്. വാളയാര്‍ അതിര്‍ത്തി കടന്നപ്പോള്‍ പോലീസ് പിടി കൂടുകയായിരുന്നു.

Share this Article

Leave a Comment