Newsperseconds.com

ലോകകപ്പ് ഫുട്ബോൾ; അർജന്റീന- ബ്രസീൽ ആരാധകർ തമ്മിൽ ഏറ്റുമുട്ടി, കളം വിട്ട് മെസ്സിയും സംഘവും

Untitled Design (92)

ലോകകപ്പ് ഫുട്ബോൾ ക്വാളിഫയർ മത്സരത്തിൽ അർജന്റീന- ബ്രസീൽ ആരാധകർ തമ്മിൽ ഏറ്റുമുട്ടി. മത്സരം തുടങ്ങാനായി ഇരുടീമുകളും ​മാറക്കാന സ്റ്റേഡിയത്തിൽ എത്തിയപ്പോഴായിരുന്നു ആരാധകർ തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്.

അർജന്റീന ആരാധകർക്ക് നേരെ സുരക്ഷാ ഉദ്യോ​ഗസ്ഥർ ആക്രമണം നടത്തിയതാണ് കാരണം. തുടർന്ന് മത്സരം അരമണിക്കൂറോളം വൈകിയാണ് ആരംഭിച്ചത്. ഇതോടെ ലയണൽ മെസ്സിയും സംഘവും ​​ഗ്രൗണ്ട് വിട്ടു. സുരക്ഷാ ഉദ്യോ​ഗസ്ഥർക്കെതിരെ അർജന്റീനൻ ​ഗോൾകീപ്പർ എമിലിയാനോ മാർട്ടിനൻസിന്റെ രോക്ഷവും ഉണ്ടായി. പൊലീസ് സംഘം സമാധാന അന്തരീക്ഷം പുഃനസ്ഥാപിച്ചതിന് ശേഷമാണ് മത്സരം തുടങ്ങിയത്.

Share this Article

Leave a Comment