Newsperseconds.com

മുംബൈ വിമാനത്താവളത്തിന് ബോംബ് ഭീഷണി; സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

Capture

മുംബൈ: ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം സ്ഫോടനം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. ഒരു മില്യണ്‍ ഡോളര്‍ ബിറ്റ്‌കോയിനായി നല്‍കിയില്ലെങ്കില്‍ 48 മണിക്കൂറിനുള്ളില്‍ വിമാനത്താവളം തകരുമെന്നാണ് ഭീഷണി.

വിമാനത്താവളം പ്രവര്‍ത്തിപ്പിക്കുന്ന മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന് വ്യാഴാഴ്ച രാവിലെ 11.06 ന് ഫീഡ്ബാക്ക് ഇന്‍ബോക്സില്‍ ഭീഷണി ഇമെയില്‍ ലഭിച്ചതിനെ തുടര്‍ന്നാണ് എടിഎസ് അന്വേഷണം ആരംഭിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Share this Article

Leave a Comment