Newsperseconds.com

കണ്ടല ബാങ്ക് തട്ടിപ്പ് കേസ്; എൻ ഭാസുരാം​ഗന്റെ വീട്ടിൽ വീണ്ടും ഇഡി റെയ്ഡ്

Untitled Design 2023 11 24t072258.264

കണ്ടല ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ മുൻ ബാങ്ക് പ്രസിഡന്റ് എൻ ഭാസുരാം​ഗന്റെ വീട്ടിൽ വീണ്ടും ഇഡി റെയ്ഡ്. തിരുവനന്തപുരം മാറനെല്ലൂരിലെ വീട്ടിലാണ് പരിശോധന നടക്കുന്നത്. വീട് ഇഡി നേരത്തെ സീൽ ചെയ്തിരുന്നു.

രണ്ടാഴ്ച മുൻപ് നടന്ന പരിശോധനയിൽ ഭാസുരാം​ഗന്റെ വീട് ഇഡി റെയ്ഡ് ചെയ്ത് സീൽ ചെയ്തിരുന്നു. പീന്നീട് കൊച്ചിയിലേക്ക് ചോദ്യം ചെയ്യാനായി വിളിപ്പിച്ച ഭാസുരാം​ഗനെ എിഎംഎൽഎ നിയമ പ്രകാരം അറസ്റ്റ് ചെയ്യുകയും ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലുമാണ്ഭാസുരം​ഗൻ. ഇതിനു പിന്നാലെയാണ് ഇന്നും ഇഡി ഉദ്യോ​ഗസ്ഥർ ഭാസുരാ​ഗന്റെ വീട്ടിൽ റെയ്ഡ് നടത്തുന്നത്.

കഴിഞ്ഞ ദിവസം സമർപ്പിച്ച ഇഡിയുടെ റിമാൻഡ് റിപ്പോർട്ടിൽ സംഘടിതമായൊരു കുറ്റ കൃത്യമാണ് നടന്നിരിക്കുന്നതെന്ന് സൂചിപ്പിച്ചിരുന്നു. അന്വേഷണം കൂടുതൽ പേരിലേക്കും വ്യാപിപ്പിക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

Share this Article

Leave a Comment