Newsperseconds.com

വന്ദേഭാരത് ട്രെയിനില്‍ യാത്രക്കാരോടൊപ്പം വിശേഷങ്ങള്‍ പങ്കുവെച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍

Capture

തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനിലെ യാത്രക്കാരോടൊപ്പം സഞ്ചരിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. മന്ത്രി ട്രെയിനിലേക്ക് കയറിവന്നത് യാത്രക്കാര്‍ക്ക് കൗതുകമായി. പലരും സെല്‍ഫിയെടുത്തും മന്ത്രിയോട് സംസാരിച്ചും വിശേഷങ്ങള്‍ പങ്കിട്ടു. വന്ദേഭാരത് വന്നതിനു ശേഷം ഒരു വര്‍ഷത്തിനു ശേഷമാണ് തനിക്ക് യാത്ര ചെയ്യാന്‍ കഴിഞ്ഞതെന്നും ഈ യാത്രയില്‍ യാത്രക്കാരോട് സംവദിക്കാനുള്ള ഏറ്റവും നല്ല അവസരം ലഭിച്ചെന്നും ചിത്രങ്ങള്‍ തന്റെ എക്‌സ് അക്കൗണ്ടില്‍ പങ്കു വെച്ച് കൊണ്ട് അവര്‍ പറഞ്ഞു.

കൊച്ചിയില്‍ പുതുതായി നിര്‍മ്മിച്ച ആദായനികുതി ഓഫീസായ ആയകര്‍ ഭവന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തതിന് ശേഷം തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു മന്ത്രി നിര്‍മല സീതാരാമന്‍. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും മുന്‍ രാജ്യസഭാഗം ജോയ് പി അബ്രഹാം എംപിയും മന്ത്രിക്കൊപ്പം യാത്രയിലുണ്ടായിരുന്നു. വന്ദേഭാരതിന്റെ ജനപ്രീതിയെ കുറിച്ച് സംസാരിച്ച് പ്രധാനമന്ത്രിയെ അഭിനന്ദിക്കാനും മന്ത്രി മറന്നില്ല.

Share this Article

Leave a Comment