ചെന്നൈ വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. 12 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്ൻ കസ്റ്റംസ് പിടികൂടി. നൈജീരിയൻ സ്വദേശിയിൽ നിന്നുമാണ് 1,201 ഗ്രാം കൊക്കെയ്ൻ പിടികൂടിയത്.
എത്യോപ്യയുടെ തലസ്ഥാനമായ അഡിസ് അബാബയിൽ നിന്ന് ഡിസംബർ 12-ന് ചെന്നൈയിലെത്തിയ യാത്രക്കാരനിൽ നിന്നാണ് കൊക്കെയ്ൻ പിടികൂടിയത്. മയക്കുമരുന്ന് കാപ്സ്യൂളുകളാക്കി ശരീരത്തിനുള്ളിൽ ഒളിച്ചു കടത്താനായിരുന്നു ശ്രമം.