Newsperseconds.com

ചെന്നൈ വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട; 12 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്ൻ പിടികൂടി

Untitled Design (79)

ചെന്നൈ വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. 12 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്ൻ കസ്റ്റംസ് പിടികൂടി. നൈജീരിയൻ സ്വദേശിയിൽ നിന്നുമാണ് 1,201 ഗ്രാം കൊക്കെയ്ൻ പിടികൂടിയത്.

എത്യോപ്യയുടെ തലസ്ഥാനമായ അഡിസ് അബാബയിൽ നിന്ന് ഡിസംബർ 12-ന് ചെന്നൈയിലെത്തിയ യാത്രക്കാരനിൽ നിന്നാണ് കൊക്കെയ്ൻ പിടികൂടിയത്. മയക്കുമരുന്ന് കാപ്സ്യൂളുകളാക്കി ശരീരത്തിനുള്ളിൽ ഒളിച്ചു കടത്താനായിരുന്നു ശ്രമം.

 

Share this Article

Leave a Comment