Newsperseconds.com

കാറിനുള്ളിലെ ബാഗില്‍ നിന്ന് രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച വന്‍ തുക പിടിച്ചെടുത്തു

Capture

കാസര്‍കോട്: കാറിനുള്ളിലെ ബാഗില്‍ നിന്ന് രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച വന്‍ തുക പിടിച്ചെടുത്തു.
ഐഎന്‍എല്‍ ജില്ലാ വൈസ് പ്രസിഡന്റിന്റെ പക്കല്‍ നിന്നാണ് ലക്ഷങ്ങള്‍ പിടിച്ചെടുത്തത്. 20 ലക്ഷത്തിലധികം രൂപയും നാല് ലക്ഷത്തിലധികം മൂല്യം വരുന്ന വിദേശ കറന്‍സിയുമാണ് പിടികൂടിയത്.

ഐഎന്‍എല്‍ ജില്ലാ വൈസ് പ്രസിഡണ്ട് മുസ്തഫ തോരവളപ്പിലാണ് പിടിയിലായത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. കാസര്‍കോട് മല്ലികാര്‍ജുന ക്ഷേത്ര ബസ് സ്റ്റോപ്പിന് സമീപത്ത് വച്ച് കാറിനുള്ളിലെ ബാഗില്‍ നിന്നുമാണ് പണം കണ്ടെടുത്തത്. മുസ്തഫയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

Share this Article

Leave a Comment