തൃശ്ശൂര്‍: വാകേരിയില്‍ പ്രജീഷ് എന്ന യുവാവിനെ കൊന്ന നരഭോജി കടുവക്ക് നാളെ ശസ്ത്രക്രിയ. നരഭോജി കടുവയുടെ മുഖത്തെ മുറിവിനാണ് ശസ്ത്രക്രിയ നടത്തുന്നത്. മുറിവ് ആഴമേറിയതെന്ന് പരിശോധനയില്‍ വ്യക്തമായി. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്കാണ് കടുവയെ മാറ്റിയിരിക്കുന്നത്. കടുവകള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഉണ്ടായതാവാം മുറിവെന്നുമാണ് നിഗമനം. ചികിത്സയ്ക്കുവേണ്ടി കടുവയെ മയക്കുന്നതിനുള്ള അനുമതി ചീഫ് വൈഡ് ലൈഫ് വാര്‍ഡന്‍ നല്‍കി. നാളെ ഉച്ചയ്ക്ക് വെറ്റിനറി സര്‍വകലാശാലയില്‍ നിന്നുള്ള വിദഗ്ദ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടക്കുക.
വാകേരിയില്‍ നിന്ന് പിടികൂടിയ കടുവയ്ക്ക് നാളെ ശസ്ത്രക്രിയ; മുഖത്തെ മുറിവ് ആഴമുള്ളതെന്ന് പരിശോധനയില്‍ വ്യക്തമായി
- Related News
- Latest News