Newsperseconds.com

വീട്ടുടമയും കുടുംബവും കരോള്‍ ഗായക സംഘത്തോടൊപ്പം പോയി; വീട് കുത്തിത്തുറന്നു 8 പവന്‍ സ്വര്‍ണാഭരണങ്ങളും 30,000 രൂപയും മോഷ്ടിച്ചു

Capture

തൃശ്ശൂര്‍: കരോള്‍ ഗായക സംഘത്തോടൊപ്പം വീട്ടുടമയും കുടുംബവും പോയതിനു പിന്നാലെ വീട്ടില്‍ മോഷണം. വീട് കുത്തിത്തുറന്നു എട്ട് പവന്‍ സ്വര്‍ണാഭരണങ്ങളും 30,000 രൂപയുമാണ് മോഷണം പോയത്. മേലേച്ചിറ പനിച്ചാംകുഴിയില്‍ അനില്‍-ലിജി ദമ്പതികളുടെ വീട്ടിലാണ് മോഷണം നടന്നത്.

ക്രിസ്മസിനോടനുബന്ധിച്ച് വീട്ടിലേക്ക് വന്ന കരോള്‍ സംഘത്തിന്റെ കൂടെ പോയതായിരുന്നു അനിലും കുടുംബവും. തിരിച്ച് ഒന്നരയോടെ വീട്ടില്‍ എത്തിയപ്പോഴാണ് മോഷണം നടന്നത് വീട്ടുകാര്‍ അറിയുന്നത്. വീടിനുള്ളില്‍ മുളകുപൊടി വിതറിയ നിലയിലായിരുന്നു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തും.

Share this Article

Leave a Comment