സംസ്ഥാനത്ത് മടങ്ങിയെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും കരിങ്കൊടി പ്രതിഷേധം. തിരുവനന്തപുരത്ത് വച്ചാണ് ഗവർണർക്ക് നേരം പ്രതിഷേധക്കാർ കരിങ്കൊടി കാട്ടിയത്. തിരുവനന്തപുരം ജനറല്‍ ആശുപത്രി ജംങ്ഷന് സമീപത്ത് വെച്ചായിരുന്നു എസ്എഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം നടത്തിയത്.
സംഭവത്തിൽ നാല് എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡൽഹിയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ ഗവർണർ രാജ്ഭവനിലേക്ക് പോകും വഴിയാണ് പ്രതിഷേധമുണ്ടായത്. ആരിഫ് മുഹമ്മദ് ഖാന് ഗോ ബാക്ക് എന്ന മുദ്രാവാക്യം വിളിച്ചാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്.