Newsperseconds.com

സംസ്ഥാനത്ത് മടങ്ങിയെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും കരിങ്കൊ‌ടി പ്രതിഷേധം

Untitled Design (32)

സംസ്ഥാനത്ത് മടങ്ങിയെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും കരിങ്കൊ‌ടി പ്രതിഷേധം. തിരുവനന്തപുരത്ത് വച്ചാണ് ​ഗവർണർക്ക് നേരം പ്രതിഷേധക്കാർ കരിങ്കൊടി കാട്ടിയത്. തിരുവനന്തപുരം ജനറല്‍ ആശുപത്രി ജംങ്ഷന് സമീപത്ത് വെച്ചായിരുന്നു എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം നടത്തിയത്.

സംഭവത്തിൽ നാല് എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡൽഹിയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ ​ഗവർണർ രാജ്ഭവനിലേക്ക് പോകും വഴിയാണ് പ്രതിഷേധമുണ്ടായത്. ആരിഫ് മുഹമ്മദ് ഖാന്‍ ഗോ ബാക്ക് എന്ന മുദ്രാവാക്യം വിളിച്ചാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്.

 

 

Share this Article

Leave a Comment