Newsperseconds.com

ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നു; കേരളത്തില്‍ നിന്നുള്ള ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

Capture

ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കേരളത്തില്‍ നിന്നുള്ള ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേ. പല്‍വലിനും മധുര ജംഗ്ഷനും ഇടയിലാണ് പണി നടക്കുന്നത്. 18 ട്രെയിന്‍ സര്‍വീസുകളാണ് റദ്ദാക്കിയത്. 6 ട്രെയിന്‍ സര്‍വീസുകള്‍ വഴിതിരിച്ചുവിടും.

എറണാകുളം ഹസ്രത്ത് നിസാമുദ്ദീന്‍ തുരന്തോ എക്സ്പ്രസ് 16, 23, 30, ഫെബ്രുവരി 6 തീയതികളില്‍ സര്‍വീസ് നടത്തില്ല. ഹസ്രത്ത് നിസാമുദ്ദീന്‍ എറണാകുളം തുരന്തോ എക്സ്പ്രസ് ജനുവരി 13, 20, 27 ജനുവരി, ഫെബ്രുവരി 3 എന്നീ തീയതികളില്‍ സര്‍വീസ് നടത്തില്ല. കൊച്ചുവേളി അമൃത്സര്‍ എക്സ്പ്രസ് ജനുവരി 17, 24, 31, ഫെബ്രുവരി 07 തീയതികളില്‍ സര്‍വീസ് നടത്തില്ല. അമൃത്സര്‍ കൊച്ചുവേളി എക്സ്പ്രസ് ജനുവരി 14, 21, 28, ഫെബ്രുവരി 04 തീയതികളില്‍ സര്‍വീസ് നടത്തില്ല.

Share this Article

Leave a Comment