ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കേരളത്തില്‍ നിന്നുള്ള ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേ. പല്‍വലിനും മധുര ജംഗ്ഷനും ഇടയിലാണ് പണി നടക്കുന്നത്. 18 ട്രെയിന്‍ സര്‍വീസുകളാണ് റദ്ദാക്കിയത്. 6 ട്രെയിന്‍ സര്‍വീസുകള്‍ വഴിതിരിച്ചുവിടും.
എറണാകുളം ഹസ്രത്ത് നിസാമുദ്ദീന്‍ തുരന്തോ എക്സ്പ്രസ് 16, 23, 30, ഫെബ്രുവരി 6 തീയതികളില്‍ സര്‍വീസ് നടത്തില്ല. ഹസ്രത്ത് നിസാമുദ്ദീന്‍ എറണാകുളം തുരന്തോ എക്സ്പ്രസ് ജനുവരി 13, 20, 27 ജനുവരി, ഫെബ്രുവരി 3 എന്നീ തീയതികളില്‍ സര്‍വീസ് നടത്തില്ല. കൊച്ചുവേളി അമൃത്സര്‍ എക്സ്പ്രസ് ജനുവരി 17, 24, 31, ഫെബ്രുവരി 07 തീയതികളില്‍ സര്‍വീസ് നടത്തില്ല. അമൃത്സര്‍ കൊച്ചുവേളി എക്സ്പ്രസ് ജനുവരി 14, 21, 28, ഫെബ്രുവരി 04 തീയതികളില്‍ സര്‍വീസ് നടത്തില്ല.