മാറ്റമില്ലാതെ സ്വർണ വില. ഒരു പവൻ സ്വർണത്തിന് 46,400 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 5,800 രൂപയുമാണ് വില. താൽക്കാലികമായി വില ഇടിഞ്ഞാലും സ്വർണ്ണ വില എക്കാലത്തെയും ഉയർന്ന നിരക്കിലേക്ക് ഈ വർഷം ഉയരാൻ ഒരുങ്ങുകയാണ് എന്നാണ് വിലയിരുത്തൽ.
അതേസമയം, സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിൽ മാറ്റമില്ല . ഒരു ഗ്രാം വെള്ളിക്ക് 78 രൂപയാണ് വില. 10 ഗ്രാം വെള്ളിക്ക് 780 രൂപയും ഒരു കിലോഗ്രാമിന് 78,000 രൂപയുമാണ് വില. ഇന്നലെ ഒരു കിലോഗ്രാം വെള്ളിക്ക് 80,000 രൂപയായിരുന്നു വില.