Newsperseconds.com

മലയാളത്തിന്റെ ഹാസ്യ റാണി ഓര്‍മയായിട്ട് എട്ട് വര്‍ഷം; കല്‍പ്പന അനശ്വരമാക്കിയ ഒരു പിടി നല്ല കഥാപാത്രങ്ങളുടെ സ്മരണയില്‍ ചലച്ചിത്ര ലോകം

Capture

മലയാളത്തിന്റെ ഹാസ്യറാണി നടി കല്‍പ്പന ഓര്‍മയായിട്ട് ഇന്ന് എട്ട് വര്‍ഷം. കല്‍പ്പന അനശ്വരമാക്കിയ ഒരു പിടി നല്ല കഥാപാത്രങ്ങളുടെ സ്മരണയിലാണ് ചലച്ചിത്ര ലോകം. കണ്ട സിനിമകള്‍ വീണ്ടും വീണ്ടും കാണുമ്പോഴും ഒന്നിലും മടുപ്പില്ല. അതിനു കാരണം കല്‍പ്പനയുടെ വേറിട്ട അഭിനയക്കൂട്ട് തന്നെ. ഹാസ്യരസ പ്രധാനമായ നിരവധി കഥാപാത്രങ്ങളെ അനശ്വരമാക്കിയ നടിയാണ് കല്‍പ്പന.

Hh

മലയാള സിനിമയില്‍ കല്‍പ്പനയ്ക്ക് പകരം കല്‍പ്പന മാത്രം. ആ സ്ഥാനം നികത്താന്‍ ഇന്നോളം മലയാള സിനിമയില്‍ ആരും വന്നിട്ടില്ല. തിരിഞ്ഞു നോക്കുമ്പോള്‍ മലയാള സിനിമയ്ക്ക് നഷ്ടപ്പെട്ട ഒരുപിടി നല്ല അഭിനേതാക്കളുടെ ലിസ്റ്റില്‍ കല്‍പ്പന ഇപ്പോഴും മുന്നില്‍ തന്നെയുണ്ട്. നടിയുടെ വിയോഗം ഇന്നും തീരാനഷ്ടമാണ്.

Capture

2016ല്‍ കാര്‍ത്തി നായകനായ തോഴാ/ഊപിരി എന്ന തമിഴ്,തെലുങ്ക് ധ്വിഭാഷ ചിത്രത്തില്‍ അഭിനയിക്കാനായി ഹൈദരാബാദില്‍ എത്തിയ കല്‍പന താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ ബോധരഹിത ആയി കിടക്കുകയായിരുന്നു. സിനിമയുടെ നാല് ഷോട്ടുകള്‍ ബാക്കി വെച്ചാണ് കല്‍പന യാത്രയായത്. 39 വര്‍ഷക്കാലം മലയാളസിനിമയുടെ നിറസാന്നിധ്യമായി നിന്നിരുന്ന നടിയാണ് കല്‍പ്പന. പകര്‍ന്നാടിയത് 300 ഓളം സിനിമകള്‍.

Gg

1970കളില്‍ ബാല താരമായാണ് കല്‍പ്പന സിനിമാലോകത്തേക്ക് എത്തുന്നത്. നായിക ആവുക എന്ന ഉദ്ദേശത്തോടെയാണ് അഭിനയ രംഗത്ത് എത്തിയതെങ്കിലും കോമഡി വേഷങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങളില്‍ സ്ഥാനം ഉറപ്പിക്കുകയായിരുന്നു കല്‍പ്പന. മലയാളചലച്ചിത്രങ്ങളില്‍ ഹാസ്യ വേഷങ്ങളാണ് കല്‍പ്പന പ്രധാനമായും കൈകാര്യം ചെയ്തിട്ടുള്ളത്. തനിച്ചല്ല ഞാന്‍ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള അറുപതാമത് ദേശീയ ചലച്ചിത്രപുരസ്‌കാരം ലഭിച്ചു.

Capture

എം.ടി. വാസുദേവന്‍ നായര്‍ സംവിധാനം ചെയ്ത് 1983-ല്‍ പുറത്തിറങ്ങിയ മഞ്ഞ് എന്ന ചലച്ചിത്രത്തിലൂടെയാണ് കല്‍പ്പന ശ്രദ്ധ നേടുന്നത്. മലയാളചലച്ചിത്രത്തിലെ ഹാസ്യ രാജ്ഞി എന്നാണ് കല്‍പ്പനയെ വിശേഷിപ്പിക്കുന്നത്. നാടകപ്രവര്‍ത്തകരായ ചവറ വി. പി. നായരുടെയും വിജയലക്ഷ്മിയുടെയും മകളാണ്. 1983-ല്‍ ചലച്ചിത്രസംവിധായകനായ അനില്‍ കുമാറിനെ വിവാഹം കഴിക്കുകയും 2012-ല്‍ വിവാഹമോചനം നേടുകയും ചെയ്തു. പ്രമുഖ നടികളായ ഉര്‍വശ്ശി, കലാരഞ്ജിനി എന്നിവര്‍ സഹോദരിമാരാണ്.

Share this Article

Leave a Comment