പ്രശസ്ത അമേരിക്കന്‍ നടനും സംവിധായകനും മുന്‍ അമേരിക്കന്‍ ഫുട്‌ബോള്‍ ലൈന്‍ബാക്കറുമായ കാള്‍ വെതേഴ്സ് (76) അന്തരിച്ചു. റോക്കി, പ്രിഡേറ്റര്‍ തുടങ്ങിയ ചിത്രങ്ങളിലെ ഐതിഹാസിക വേഷങ്ങളിലൂടെ പ്രശസ്തനാണ് വെതേഴ്‌സ്. ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു മരണമെന്ന് കുടുംബം പ്രസ്താവനയില്‍ അറിയിച്ചു.
സ്റ്റാര്‍ വാര്‍സ് സീരീസായ ദി മാന്‍ഡലോറിയനിലെ ഗ്രീഫ് കാര്‍ഗയായി അടുത്തിടെ അഭിനയിച്ചതിന് വെതേഴ്സിന് അംഗീകാരം ലഭിച്ചു. 2021ല്‍ എമ്മി പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. ആക്ഷന്‍ – കോമഡി ചിത്രങ്ങളാണ് അഭിനയിച്ചതില്‍ അധികവും.
1948 ജനുവരി 14-ന് ന്യൂ ഓര്‍ലിയാന്‍സില്‍ ജനിച്ച വെതേഴ്സ് തന്റെ 50 വര്‍ഷത്തെ സ്‌ക്രീന്‍ ജീവിതത്തില്‍ 75-ലധികം സിനിമകളിലും ടിവി ഷോകളിലും പ്രത്യക്ഷപ്പെട്ടു. അര്‍നോള്‍ഡ് ഷ്വാസ്‌നഗര്‍ നായകനായ ‘പ്രെഡേറ്റര്‍’, റോക്കി സീരീസ്, ഡിസ്നി+ സ്റ്റാര്‍ വാര്‍സ് പരമ്പരയായ ദി മണ്ഡലോറിയന്റെ മൂന്ന് സീസണുകളിലായി ഒമ്പത് എപ്പിസോഡുകള്‍ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.