ജിമ്മി കിമ്മല്‍ ആതിഥേയത്വം വഹിക്കുന്ന 96-ാമത് ഓസ്‌കാര്‍ അവാര്‍ഡ് ലോസ് ഏഞ്ചല്‍സില്‍ നടന്നു. ക്രിസ്റ്റഫര്‍ നോളന്റെ ബയോപിക് നാടകമായ ‘ഓപ്പണ്‍ഹൈമര്‍’ മികച്ച ചിത്രമടക്കം ഏഴ് ഓസ്‌കാറുകള്‍ നേടി. മികച്ച സംവിധായകന്‍, മികച്ച നടന്‍, മികച്ച സഹനടന്‍, മികച്ച ഛായാഗ്രഹണം, മികച്ച എഡിറ്റിംഗ്, മികച്ച ഒറിജിനല്‍ സ്‌കോര്‍ എന്നിവയായിരുന്നു മറ്റ് വിജയങ്ങള്‍. ബാര്‍ബി, പുവര്‍ തിംഗ്‌സ്, ദി സോണ്‍ ഓഫ് ഇന്ററസ്റ്റ് എന്നിവയാണ് വിജയിച്ച മറ്റ് ചില ചിത്രങ്ങള്‍. ആറ്റം ബോംബിന്റെ പിതാവ് ഓപണ്‍ഹെയ്മറുടെ ജീവിതമാണ് ക്രിസ്റ്റഫര്‍ നോളന്‍ ഈ ചിത്രത്തിലൂടെ അവതരിപ്പിച്ചത്. ഇതിലൂടെ ആദ്യമായി സംവിധായകനുള്ള ഓസ്‌കാറും നോളന്‍ നേടി.
മികച്ച ചിത്രം ഓപ്പണ്‍ഹൈമര്‍, മികച്ച നടി എമ്മ സ്റ്റോണ്‍, മികച്ച നടന്‍ കില്ല്യന്‍ മര്‍ഫി – [ഓപണ്‍ ഹെയ്മര്‍], മികച്ച സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്‍ -[ഓപണ്‍ഹെയ്മര്‍], മികച്ച സഹനടന്‍ റോബര്‍ട്ട് ഡൌണി ജൂനിയര്‍ -[ഓപണ്‍ഹെയ്മര്‍], മികച്ച ഒറിജിനല്‍ സ്‌കോര്‍-ലുഡ്വിഗ് ഗോറാന്‍സണ്‍ [ഓപണ്‍ ഹെയ്മര്‍], മികച്ച എഡിറ്റിംഗ് ജെന്നിഫര്‍ ലൈം- [ഓപണ്‍ഹെയ്മര്‍], മികച്ച ഛായഗ്രഹണം ഹൊയ്‌തെ വാന്‍ ഹൊയ്‌തെമ – [ഓപണ്‍ഹെയ്മര്‍], സഹനടി ഡാവിന്‍ ജോയ് റാന്‍ഡോള്‍ഫ് [ദ ഹോള്‍ഡോവര്‍സ്], ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിം- വാര്‍ ഈസ് ഓവര്‍, ആനിമേറ്റഡ് ഫിലിം- ദ ബോയ് ആന്റ് ഹീറോയിന്‍, ഒറിജിനല്‍ സ്‌ക്രീന്‍പ്ലേ- അനാട്ടമി ഓഫ് എ ഫാള്‍, ജസ്റ്റിന്‍ ട്രയറ്റ്, ആര്‍തര്‍ ഹരാരി, അഡാപ്റ്റഡ് സ്‌ക്രീന്‍പ്ലേ- അമേരിക്കന്‍ ഫിക്ഷന്‍, കോര്‍ഡ് ജെഫേഴ്‌സണ്‍, മികച്ച വസ്ത്രാലങ്കാരം പ്രൊഡക്ഷന്‍ ഡിസൈന്‍-പുവര്‍ തിങ്സ്.