Newsperseconds.com

ഷാരൂഖ് ഖാന്റെ വരാനിരിക്കുന്ന ചിത്രം ‘ഡങ്കി’യുടെ ടീസര്‍ പുറത്തിറങ്ങി

Capture

ഷാരൂഖ് ഖാന്റെ വരാനിരിക്കുന്ന ചിത്രമായ ‘ഡങ്കി’യുടെ ടീസര്‍ ഇപ്പോള്‍ പുറത്തിറങ്ങി. രാജ്കുമാര്‍ ഹിരാനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരിടവേളയ്ക്ക് ശേഷം സോനു നിഗം ഖാന് വേണ്ടി ശബ്ദം നല്‍കിയത് ആരാധകരെ പ്രത്യേകം സന്തോഷിപ്പിച്ചിട്ടുണ്ട്. 90-കളിലെ കുട്ടികള്‍ക്ക് മാത്രമേ ഷാരൂഖിന്റെയും സോനുവിന്റെയും മനോഹരമായ കോമ്പിനേഷന്‍ മനസ്സിലാക്കാന്‍ കഴിയുവെന്ന് ആരാധകര്‍ പറഞ്ഞു.

‘ഡങ്കി’യുടെ ടീസറിനായുള്ള കാത്തിരിപ്പ് വലുതായിരുന്നു. ആകാംക്ഷയോടെ കാത്തിരുന്ന ഡങ്കി ടീസര്‍ ആരാധകര്‍ക്ക് ആവേശം കൂട്ടുകയാണ്. ഷാരൂഖിനൊപ്പം തപ്സി പന്നുവും പ്രധാന വേഷത്തിലെത്തുന്നു. വിക്കി കൗശലും ചിത്രത്തിലുണ്ട്.

Share this Article

Leave a Comment