Newsperseconds.com

പ്രശസ്ത സംവിധായകനും ഛായഗ്രഹനുമായ സംഗീത് ശിവന്‍ ഇനി ഓര്‍മ

Sangeeth Sivan 2024 05 Ae740f3b27044516c8f3539650fb688e 3x2

തിരുവനന്തപുരം: പ്രമുഖ സംവിധായകനും ഛായാഗ്രാഹകനുമായ സംഗീത് ശിവന്‍ അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. സംവിധായകന്‍, നിശ്ചലഛായാഗ്രാഹകന്‍, നിര്‍മ്മാതാവ് എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് സംഗീത് ശിവന്‍. ഛായാഗ്രാഹകനും സംവിധായകനുമായ ശിവന്റെയും ചന്ദ്രമണിയുടെയും മകനായി 1959ല്‍ ജനിച്ചു.

ഏറെ നാളായി രോഗബാധിതനായിരുന്നു. യോദ്ധ അടക്കം മലയാളത്തിലെ നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് സംഗീത് ശിവന്‍. ബോളിവുഡിലും ഇദ്ദേഹം ചിത്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പ്രമുഖ ഛായഗ്രാഹകന്‍ സന്തോഷ് ശിവനും, സംവിധായകനായ സഞ്ജീവ് ശിവനും ഇദ്ദേഹത്തിന്റെ സഹോദരന്മാരാണ്. എംജി കോളേജ്, മാര്‍ ഇവാനിയോസ് കോളേജിലുകളുമായി പ്രീഡിഗ്രിയും ബി.കോം ബിരുദവും കരസ്ഥമാക്കിയ ശേഷം പിതാവിനൊപ്പം ഡോക്യുമെന്ററികളിലും മറ്റും ഭാഗമായാണ് ഇദ്ദേഹം സിനിമ രംഗത്തേക്ക് കടന്നുവന്നത്.

വ്യൂഹം, ഗാന്ധര്‍വം, നിര്‍ണയം, ഡാഡി തുടങ്ങി മലയാള സിനിമയില്‍ ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. നിലവില്‍ മലയാളത്തിലെ ഹിറ്റ് ചിത്രമായ ‘രോമാഞ്ചം’ എന്ന സിനിമ ഹിന്ദിയില്‍ റീമേക്ക് ചെയ്യാനുള്ള തയാറെടുപ്പിലായിരുന്നു. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ വരെ പുറത്തിറക്കിയിരുന്നു. യോദ്ധയുടെ രണ്ടാം ഭാഗം ഒരുക്കാനും അദ്ദേഹം തയാറെടുപ്പുകള്‍ തുടങ്ങിയിരുന്നു.

Share this Article

Leave a Comment