തിരുവനന്തപുരം: ലൈംഗിക ആരോപണത്തെ തുടര്‍ന്ന് ജനറല്‍ സെക്രട്ടറി സിദ്ദിഖ് രാജി വെച്ച സാഹചര്യത്തില്‍ അടിയന്തര എക്സിക്യൂട്ടീവ് യോഗം വിളിച്ച് അമ്മ. ചൊവ്വാഴ്ചയാണ് അടിയന്തരയോഗം വിളിച്ചിരിക്കുന്നത്. സിദ്ദിഖ് രാജിവെച്ചതിന് പിന്നാലെ ജോയിന്റ് സെക്രട്ടറി എന്നുള്ള നിലയ്ക്ക് പകരം ചുമതല ബാബുരാജിനാണ്. ബാക്കി കാര്യങ്ങള്‍ എക്സിക്യൂട്ടീവ് ചേര്‍ന്നതിനുശേഷം തീരുമാനിക്കും. വിവാദങ്ങളില്‍ എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം പ്രതികരിക്കാമെന്ന് ജഗദീഷ് വ്യക്തമാക്കി.
യുവനടി രേവതി സമ്പത്താണ് സിദ്ധീഖിനെതിരെ ഗുരുതര ലൈംഗിക ആരോപണമുയര്‍ത്തിയത്. രേവതി നേരത്തെയും ഇതേ പരാതി ഉന്നയിച്ചിരുന്നു. അമ്മ പ്രസിഡന്റ് മോഹന്‍ലാലിനാണ് സിദ്ദിഖ് രാജിക്കത്തയച്ചത്. ‘അമ്മ’ എന്ന സംഘടനയുടെ അധികാര കേന്ദ്രത്തിലിരിക്കുന്ന സിദ്ദിഖ് ക്രിമിനലാണെന്നും ഇപ്പോള്‍ കാണുന്ന മുഖമല്ല അയാളുടേതെന്നും നടി പറഞ്ഞു.