Newsperseconds.com

ഷാരൂഖ് ഖാന്റെ ആരാധകര്‍ക്ക് ദീപാവലി സമ്മാനം; ‘ഡങ്കി’യുടെ രണ്ട് പുതിയ പോസ്റ്ററുകള്‍ പുറത്തിറക്കി

Capture

തന്റെ വരാനിരിക്കുന്ന ചിത്രമായ ‘ഡങ്കി’യുടെ രണ്ട് പുതിയ പോസ്റ്ററുകള്‍ പുറത്തിറക്കിക്കൊണ്ട് ഷാരൂഖ് ഖാന്‍ തന്റെ ആരാധകര്‍ക്ക് ദീപാവലി സമ്മാനം നല്‍കി. ആദ്യ പോസ്റ്ററില്‍ ഷാരൂഖ് സ്‌കൂട്ടര്‍ ഓടിക്കുന്നതും അദ്ദേഹത്തിന്റെ സഹതാരങ്ങളായ തപ്സി പന്നുവും വിക്രം കൊച്ചാറും പുറകില്‍ ഇരിക്കുന്നതും കാണാം.
അടുത്ത പോസ്റ്ററില്‍, ചിത്രത്തിലെ എല്ലാ പ്രധാന അഭിനേതാക്കളും ഒരു ബ്ലാക്ക് ബോര്‍ഡിന് മുന്നില്‍ പോസ് ചെയ്യുന്നതാണ്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരം ചിത്രങ്ങള്‍ പങ്കു വെച്ചത്.

നേരത്തെ പുറത്തിറങ്ങിയ ‘ഡങ്കി’യുടെ ആദ്യ പോസ്റ്ററില്‍ തപ്സി പന്നു, വിക്കി കൗശല്‍, വിക്രം കൊച്ചാര്‍, അനില്‍ ഗ്രോവര്‍ എന്നിവര്‍ക്കൊപ്പം ഷാരൂഖ് തെരുവിലൂടെ നടക്കുന്നതായിരുന്നു. കിംഗ് ഖാന്‍ തന്റെ 58-ാം ജന്മദിനത്തോടനുബന്ധിച്ച് ആയിരുന്നു ആദ്യ പോസ്റ്റര്‍ ആരാധകര്‍ക്ക് നല്‍കിയത്.

 

Share this Article

Leave a Comment