Newsperseconds.com

ധനുഷ് ചിത്രം ‘ക്യാപ്റ്റൻ മില്ലെര്‍’ ന്റെ പുതിയ അഡിഡേഷൻ പുറത്തുവിട്ട് അണിയറ പ്രവർത്തകർ

Untitled Design (42)

ധനുഷ് നായകനാകുന്ന പൊങ്കല്‍ റിലീസ് ചിത്രമാണ് ക്യാപ്റ്റൻ മില്ലെര്‍. പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയുടെ പുതിയൊരു അപ്‍ഡേറ്റ് ആണ്പുറത്തുവന്നിരിക്കുന്നത്.

ചിത്രത്തില്‍ രസകരമായ ഒരു ഗാനം ധനുഷ് പാടും എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ക്യാപ്റ്റൻ മില്ലെററിന്റെ സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാര്‍. പ്രിയങ്ക മോഹൻ നായികയായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അരുണ്‍ മതേശ്വരാണ്. ക്യാപ്റ്റൻ മില്ലറും ഈശയും അനലീശനുമായിട്ടാണ് ചിത്രത്തില്‍ ധനുഷ് എത്തുക. വമ്പൻ ക്യാൻവാസില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥയെഴുതുന്നതും അരുണ്‍ മതേശ്വരനാണ്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സിദ്ധാര്‍ഥാണ്.

വാത്തിയാണ് ധനുഷ് നായകനായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം. വെങ്കി അറ്റ്‍ലൂരിയായിരുന്നു വാത്തി തിരക്കഥയെഴുതി സംവിധാനം ചെയ്‍തത്. മലയാളി നടി സംയുക്തയായിരുന്നു ചിത്രത്തിൽ നായികാ വേഷം കെെകാര്യം ചെയ്തത്. സമുദ്രക്കനിയും പ്രവീണയും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തില്‍ അഭിനയിച്ചിരുന്നു.

രജനികാന്ത് അതിഥി വേഷത്തിലെത്തുന്ന പുതിയ ചിത്രം ലാല്‍ സലാം ധനുഷിന്റെ മുൻ ഭാര്യയുമായ ഐശ്വര്യ രജനികാന്തിന്റെ സംവിധാനത്തില്‍ 2024 പൊങ്കലിന് റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Share this Article

Leave a Comment