Newsperseconds.com

സിനിമ ചിത്രീകരണത്തിനിടെ നടൻ ആസിഫ് അലിക്ക് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Untitled Design (2)

സിനിമ ചിത്രീകരണത്തിനിടെ നടൻ ആസിഫ് അലിക്ക് പരിക്ക്. ‘ടിക്കി ടാക്ക’ എന്ന സിനിമയുടെ സ്റ്റണ്ട് രംഗങ്ങൾക്ക് വേണ്ടിയുള്ള പരിശീലനത്തിന് ഇടയിലാണ് തരത്തിന്റെ കാൽ മുട്ടിന്പ പരിക്കേറ്റത്. കള എന്ന ചിത്രത്തിന് ശേഷം രോഹിത്ത് വിഎസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ടിക്കി ടാക്ക’.

എറണാകുളത്താണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. ഇതിന് ഇടയിലാണ് താരത്തിന് അപകടം സംഭവിച്ചത്. പരുക്കേറ്റ തരത്തിനെ എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

ആക്ഷന് പ്രാധാന്യം നൽകിയുള്ള ചിത്രത്തിൽ ഇൻഡോനേഷ്യയിൽ നിന്നുള്ള (Udedh Nans ) ഫൈറ്റ് മാസ്റ്ററാണ് ചിത്രത്തിന്റെ സംഘട്ടന രംഗങ്ങൾ കെെകാര്യം ചെയ്യുന്നത്. ‘ദി റെയ്ഡ് റിഡെംപ്ഷൻ’ എന്ന ഹോളിവുഡ് ചിത്രത്തിന്റെ സംഘട്ടന രംഗങ്ങൾ ഒരുക്കിയതും ഇദ്ദേഹം ആയിരുന്നു.

Share this Article

Leave a Comment