Newsperseconds.com

പ്രേക്ഷക സ്വീകാര്യത നേടി മോഹൻലാൽ ചിത്രം ‘നേര്’; ക്രിസ്തുമസ് ദിനത്തിൽ റെക്കോർഡ് കളക്ഷൻ

Untitled Design (15)

പ്രേക്ഷക സ്വീകാര്യത നേടി മോഹൻലാൽ ചിത്രം ‘നേര്’. ചിത്രത്തിന്റെ കളക്ഷൻ റെക്കോർഡ് 30 കോടി കടന്നു. ഒരു ഇടവേളയ്ക്ക് ശേഷം മോഹൻലാൽ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷനാണിത്. കോർട്ട് റൂം ഡ്രാമ ജോണറിലുള്ള സിനിമയ്ക്ക് ദൃശ്യം ഫ്രാഞ്ചൈസിക്കും ട്വൽത്ത് മാനും ശേഷം ജീത്തു ജോസഫും മോഹൻലാലും ഒന്നിച്ച ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട്.

ട്രേഡ് അനലിസ്റ്റുകൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം ആഴ്ചയുടെ അവസാന ദിനത്തിലും ക്രിസ്തുമസിനും മികച്ച നേട്ടമാണ് നേരിന് ലഭിച്ചത്. ക്രിസ്തുമസ് ദിനമായ ഇന്നലെ മാത്രം 4.05 കോടിയാണ് കേരളത്തിൽ നിന്ന് ചിത്രം നേടിയത്.

ഡിസംബർ 21നാണ് നേര് റിലീസ് ആയത്. ആദ്യ ദിവസം 2.8 കോടി രൂപയാണ് കേരളത്തിൽ ചിത്രം നേടിയത്. ആറ് കോടിയായിരുന്നു ആകെ കളക്ഷൻ. കേരള ബോക്സ് ഓഫീസിലെ ക്രിസ്തുമസ് റിലീസുകളിൽ റെക്കോഡ് നമ്പറാണ് നേരിന്റെത്. ഓവർസീസിൽ 15 കോടിയും കേരളത്തിൽ നിന്നുള്ള 15 കോടിയും ചേർന്നാണ് 30 കോടി നേട്ടം. ഇന്ത്യയിലെ മറ്റു റിലീസിങ് സെന്ററുകളിൽ നിന്നായി 2 കോടിയും ചിത്രത്തിന് ഇതുവരെ ലഭിച്ചു.

Share this Article

Leave a Comment