Newsperseconds.com

ഓസ്കർ ചിത്രം പാരസൈറ്റിലെ അഭിനേതാവ് ലീ സങ് ക്യോങ് മരിച്ച നിലയിൽ

Untitled Design (9)

ഓസ്കർ ചിത്രം പാരസൈറ്റിലൂടെ ശ്രദ്ധേയനായ നടൻ ലീ സങ് ക്യോങിനെ മരിച്ച നിലയിൽ കണ്ടെത്തി. 48 വയസായിരുന്നു സെൻട്രൽ സോൾ പാർക്കിൽ കാറിനുള്ളിലാണ് നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ലീ ആത്മഹത്യാ കുറിപ്പ് എഴുതിവെച്ചതിന് ശേഷം വീട്ടിൽ നിന്ന് ഇറങ്ങി പോയതായി കുടുംബം പരാതിപ്പെട്ടിരുന്നു. ഇതേതുടർന്ന് പൊലീസ് തിരച്ചിനൊടുവിലാണ് ലീ സങ് ക്യോങിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

പാരസൈറ്റ് എന്ന സിനിമയിലെ സമ്പന്ന കുടുംബത്തിലെ ഗൃഹനാഥന്റെ വേഷം ലീ സങ് ക്യോങിന് ഏറെ പ്രശസ്തി നേടി കൊടുത്തിരുന്നു. 2021-ൽ, പാരസൈറ്റിലൂടെ സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡ് പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു. കഴിഞ്ഞ വർഷം സയൻസ് ഫിക്ഷൻ ത്രില്ലറായ ഡോ. ബ്രെയിനിലെ പ്രകടനത്തിന് ഇന്റർനാഷണൽ എമ്മി അവാർഡിൽ മികച്ച നടനായി നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഒക്‌ടോബർ മുതൽ ലീ മയക്കുമരുന്ന് ഉപയോഗിച്ചതിന്റെ പേരിൽ പൊലീസ് അന്വേഷിച്ചു വരികയായിരുന്നു.

Share this Article

Leave a Comment