Newsperseconds.com

ടൈം ട്രാവലോ? പുനർജന്മമോ?; നിവിൻ പോളി നായകനാകുന്ന ചിത്രം ‘ഏഴു കടൽ ഏഴു മലൈ’യുടെ ഗ്ലിംപ്സ് വീഡിയോ പുറത്തുവിട്ട് അണിയറപ്രവർത്തകർ

Untitled Design (20)

നിവിൻ പോളി, സൂരി, അഞ്ജലി എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ‘ഏഴു കടൽ ഏഴു മലൈ’യുടെ ഗ്ലിംപ്സ് വീഡിയോ പുറത്തുവിട്ട് അണിയറപ്രവർത്തകർ. നിവിൻ പോളിയുടെ ശബ്ദത്തിലുള്ള വിവരണത്തോടെ ആരംഭിക്കുന്ന വീഡിയോ ചിത്രത്തിലേക്ക് പ്രേഷകരെ വലിച്ചടുപ്പിക്കും വിധം ചോദ്യങ്ങൾ ബാക്കിയാക്കിയാണ് അവസാനിക്കുന്നത്.

ഒരാൾ മറ്റൊരാളെ വിട്ടു പോകാൻ അനേകം കാരണങ്ങൾ കാണുമെന്നും എന്നാൽ ഒരാൾക്കൊപ്പം മറ്റേയാൾ പോകാൻ സ്നേഹം മാത്രമാണ് കാരണമെന്നുമാണ് വിവരണത്തിൽ പറയുന്നത്. 4000 വർഷം പഴക്കമുള്ള ഒരു കഥ പറയുന്നതിനിടെ ട്രെയിനിൽ നിൽക്കുന്ന അഞ്ജലിയുടെ അടുത്തേക്ക് നിവിൻ നീങ്ങുന്ന ദൃശ്യവും കാണാം. സൂരിയുടെ കഥാപാത്രത്തോട് നിങ്ങൾക്ക് വയസ്സ് 32 അല്ലേ തനിക്ക് വയസ്സ് 8822 ആണെന്നാണ് കഥാപാത്രം പറയുന്നുണ്ട്.

ചിത്രത്തിന്റെ ഗ്ലിംപ്സ് വീഡിയോ പുറത്തു വന്നതിന് പിന്നാലെ ‘ഏഴു കടൽ ഏഴു മലൈ’ ഒരു ടൈം ട്രാവൽ ആണ് കഥയെന്നും പുനർജന്മം പോലുള്ള ആശയങ്ങൾ സിനിമ കൈകാര്യം ചെയ്യുന്നുണ്ടെന്നുമാണ് പ്രേക്ഷകർ സമൂഹമാധ്യമങ്ങളിൽ രേഖപ്പെ‌‌ടുത്തുന്നത്.

‘കട്രതു തമിഴ്’, ‘തങ്ക മീൻകൾ’, ‘താരമണി’, ‘പേരൻപ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം റാം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഏഴു കടൽ ഏഴു മലൈ’. ‘നേരം’, ‘റിച്ചി’ എന്നീ ചിത്രങ്ങൾക്ക് ശേഷം നിവിൻ പോളി വീണ്ടും തമിഴിൽ തിരിച്ചെത്തുന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. മുടി നീട്ടിവളർത്തിയ ലുക്കിൽ നിവിൻ പോളിവുടെ ഫസ്റ്റ് ലുക്ക് ശ്രദ്ധിക്കപ്പെട്ടിരുന്നു.

Share this Article

Leave a Comment